എസ്എംഎ മരുന്നിന്റെ നികുതിയില്‍ ഇളവ് അനുവദിക്കണം: ഹൈബി ഈഡൻ

nirmala-sitharaman-hibi-eden
ഹൈബി ഈഡൻ എംപി ധനമന്ത്രി നിർമല സീതാരാമനുമായി സംസാരിക്കുന്നു.
SHARE

ന്യൂഡൽഹി∙ ഇന്ത്യയിലെ സ്പൈനൽ മാസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതരായ കുട്ടികളുടെ മരുന്നിന്റെ നികുതിയിലും ഇറക്കുമതി ചാർജിലും ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും ആരോഗ്യമന്ത്രി മനസുഖ് മാന്ദ്യവിയെയും ഹൈബി ഈഡൻ എംപി നേരിട്ട് കണ്ട് കത്തുനൽകി.

mansukh-mandaviya-hibi-eden
ഹൈബി ഈഡൻ എംപി ആരോഗ്യമന്ത്രി മനസുഖ് മാന്ദ്യവിയയ്ക്ക് കത്തുനൽകുന്നു.

ഇന്ത്യയിലെ സ്പൈനൽ മാസ്കുലർ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമല്ല. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ഏകദേശം 18 കോടി രൂപയാണ് വില. ഇതിൽ 23 ശതമാനം ഇറക്കുമതി നികുതിയും 12 ശതമാനം ജിഎസ്ടിയും ചേരുമ്പോൾ നികുതി ഇനത്തിൽ മാത്രം 6.5 കോടിയോളം രൂപ ചെലവ് വരും. 18 കോടി രൂപ വില വരുന്ന ഈ മരുന്നിന്റെ നികുതി ഇനത്തിൽ ലഭിക്കുന്ന തുക കേന്ദ്ര സർക്കാർ ഒഴിവാക്കുകയാണെങ്കിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അത് വലിയ ആശ്വാസവും സഹായകരമായിരിക്കുമെന്നും ഹൈബി ഈഡൻ കത്തിൽ പറഞ്ഞു.

കേരളത്തിൽ സമാനമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാൻ എന്ന രണ്ട് വയസ്സുകാരൻ ഇന്ന് പുലർച്ചെ മരിച്ചിരുന്നു. കുട്ടിക്ക് വേണ്ടി 16 കോടിയോളം രൂപ വരെ ഇതിനോടകം സമാഹരിച്ചിരുന്നുവെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തരത്തിൽ ഇനിയും സങ്കടകരമായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Tax exemption should be allowed for spinal muscular atrophy medicine: Hibi Eden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA