ADVERTISEMENT

കൊച്ചി∙ ട്രാൻസ്ജെൻഡർ അനന്യകുമാരിയെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്നു വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു ഡോക്ടർമാരുടെ പ്രത്യേക സംഘമാണു മൃതദേഹ പരിശോധന നടത്തിയത്. മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിച്ചു.

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന സുഹൃത്തുക്കളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. കളമശേരി പൊലീസാണു കേസെടുത്തത്. ഇവർക്ക് ഒരു വർഷം മുൻപു സ്വകാര്യ ആശുപത്രിയിൽ നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികിൽസാരേഖകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ നിന്ന് ശേഖരിച്ച ചികിൽസാ രേഖകൾ പൊലീസ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്കു കൈമാറിയിട്ടുണ്ട്.

പോസ്റ്റ്മോർട്ടത്തിനുശേഷം പൊതുദർശനത്തിനു ആലുവയിലെ വീട്ടിലെത്തിച്ച അനന്യയ്ക്കു സുഹൃത്തുക്കൾ അന്തിമോപചാരം അർപിച്ചു. തുടർന്ന് മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം പന്ത്രണ്ടു മണിയോടെയാണു മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്.

ചൊവ്വാഴ്ച വൈകീട്ട് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ഫാനിലെ തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റു പരുക്കുകൾ ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു. രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു.

English Summary: Ananya Kumari death case, postmortem report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com