കോവിഡ് മരണനിരക്ക് മറച്ചുവയ്ക്കുന്നില്ല, മാനദണ്ഡമാണ് പ്രശ്നം: മുഖ്യമന്ത്രി

Pinarayi-Vijayan
പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ കോവിഡ് മരണനിരക്ക് സർക്കാർ മറച്ചുവയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മാനദണ്ഡമാണ് പരാതിക്ക് ഇടയാക്കിയത്. അതിൽ മാറ്റം വരുത്തി. ജില്ലാ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

കോവിഡ് അല്ലാത്ത മരണങ്ങളും ഉണ്ടാകുന്നുണ്ട്. എന്നിട്ടും മരണ നിരക്ക് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. മരണനിരക്ക് രേഖപ്പെടുത്തുന്നതില്‍ എതെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും അതു പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വ്യാഴാഴ്ച, 122 മരണങ്ങളാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,818 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആയി ഉയർന്നു.

English Summary: CM Pinarayi Vijayan's Explanation On Covid Death Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS