ജാമ്യമില്ലാ വകുപ്പ് ഉണ്ടെന്നറിഞ്ഞു; കീഴടങ്ങാനെത്തിയ സെസി സേവ്യർ മുങ്ങി

Sesy Saviour Alappuzha
സെസി സേവ്യർ (ഫയൽ ചിത്രം)
SHARE

ആലപ്പുഴ ∙ യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യർ  (27) കോടതിയിൽ കീഴടങ്ങാനെത്തിയ ശേഷം മുങ്ങി. ജാമ്യം ലഭിക്കാത്ത വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണു സെസി കോടതിയിൽ ഹാജരാകാതെ കടന്നത്. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനു മുന്നിലായിരുന്നു സെസി ഹാജരാകേണ്ടത്. പകരം ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ കോടതിയിലാണ് എത്തിയത്.

ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞപ്പോൾ കോടതിക്കു പിന്നിലെ വഴിയിൽ നിർത്തിയിരുന്ന കാറിൽ കയറി പോകുകയായിരുന്നു. ആലപ്പുഴയിലെ അഭിഭാഷകനോടൊപ്പമാണ് സെസി എത്തിയതെന്ന് അറിയുന്നു. എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകവൃത്തി നടത്തിയ സെസിയെ കണ്ടെത്താൻ മൊബൈൽ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവിലായ കുട്ടനാട് രാമങ്കരി നീണ്ടിശേരിയിൽ സെസി സേവ്യറിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.

സെസി മാർച്ചിൽ നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാൽ, അതിനുശേഷം നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലാണു ലൈബ്രേറിയനായി ജയിച്ചതെന്നും ഒരാഴ്ച മുൻപുവരെ ആലപ്പുഴയിലുണ്ടായിരുന്നുവെന്നും അഭിഭാഷകർ പറഞ്ഞു. ആൾമാറാട്ടം, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണു സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്. സെസി അംഗത്വം നേടാൻ നൽകിയ രേഖകൾ ബാർ അസോസിയേഷനിൽനിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു.

English Summary: Sesy Saviour, who practiced law without qualifications, escaped from court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA