ജനല്‍ ഗ്രില്ലില്‍ മൂന്നു വയസുകാരന്റെ തല കുടുങ്ങി; കുതിച്ച് ഫയര്‍ഫോഴ്സ്; രക്ഷാപ്രവര്‍ത്തനം

child-save–1248
കുട്ടിയെ രക്ഷപെടുത്തുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
SHARE

തൃശൂര്‍∙ ഫയര്‍ഫോഴ്സ് ഓഫിസിലേക്ക് ഉച്ചതിരിഞ്ഞ് ഒരു ഫോണ്‍ കോള്‍ കിട്ടി. ‘കുട്ടിയുടെ തല ജനല്‍ ഗ്രില്ലില്‍ കുടുങ്ങി. വേഗം വരണം’. വിവരം അറിഞ്ഞ ഉടനെ സ്റ്റേഷന്‍ ഓഫിസര്‍ കെ.യു.വിജയകൃഷ്ണയും സംഘവും വിയ്യൂരിലേക്ക് കുതിച്ചു. ഫയര്‍ഫോഴ്സ് സംഘം ചെന്നപ്പോള്‍ കുഞ്ഞ് കരയുകയായിരുന്നു. നിമിഷ നേരം കൊണ്ട് ഗ്രില്ലിന്റെ ഒരു ഭാഗം അറുത്തുമാറ്റി.

ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചായിരുന്നു ഗ്രില്ലിന്റെ ഒരു ഭാഗം മുറിച്ചത്. ഉടനെ, കുട്ടിക്കു രക്ഷയായി. തല അകത്തേക്ക് എടുത്തു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. നേരിയ പോറല്‍ പോലുമേറ്റില്ല. പക്ഷേ, തല കുടുങ്ങിയതിന്റെ പരിഭ്രാന്തിയിലായിരുന്നു കുട്ടിയും വീട്ടുകാരും. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ജോജി വര്‍ഗീസ്, പി.കെ.പ്രജീഷ്, ആര്‍.സഞ്ജിത്ത്, പി.ബി.സതീഷ്, നവനീത് കണ്ണന്‍, പി.കെ.പ്രതീഷ് എന്നിവരാണു കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഘത്തിലുള്ളവര്‍.

Content Highlights: Fire force rescue operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA