ഇമ്രാനുവേണ്ടി പിരിച്ച പണം എന്തു ചെയ്യും? ചോദ്യവുമായി ഹൈക്കോടതി

kerala-high-court
SHARE

കൊച്ചി∙ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുടെ കുഞ്ഞു മരിച്ച സാഹചര്യത്തിൽ ഈ പണം സമാന സാഹചര്യത്തിലുള്ള മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചു കൂടെ എന്നു ഹൈക്കോടതി. ഇതിനായി പിരിച്ച പണം എന്തു ചെയ്യാനാണ് തീരുമാനമെന്നും ചോദിച്ചു.

അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിനു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്. രോഗം ബാധിച്ചു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച ഇമ്രാനുവേണ്ടി ലോകത്തിന്റെ പലഭാഗത്തായി നിന്നായി 16 കോടി രൂപ സമാഹരിച്ചിരുന്നു.

വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കു മരുന്നു കുത്തിവയ്ക്കുക അപ്രായോഗികമാണെന്നു ഡോക്ടർമാർ നേരത്തേ തന്നെ അറിയിച്ചിരുന്നു. സാധാരണ സാഹചര്യത്തിൽ കഴിഞ്ഞ ശേഷം മാത്രമേ മരുന്നു കുത്തിവയ്ക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇക്കാര്യത്തിൽ എന്തു ചെയ്യുമെന്നു പരിശോധിക്കാൻ ഡോക്ടർമാരുടെ ആറംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ ചികിത്സ നൽകാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണു ഇമ്രാൻ ലോകത്തോടു വിടപറഞ്ഞത്.

Content Highlights: Kerala high court, Spinal muscular atrophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA