ADVERTISEMENT

തൃശൂർ∙ ഓസ്ട്രേലിയയിലെ ടുവുംബയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടൻ സ്വദേശി ബിബിന്റെ ഭാര്യ ലോട്സിയും (35) മകളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല.

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ന്യൂ സൗത്ത് വെയ്ൽസിലെ ഓറഞ്ച് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലോട്സിക്ക് ക്യൂൻസ്ലാൻഡിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

English Summary: Keralites killed in road accident in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com