ADVERTISEMENT

മധുര ∙ കച്ചവടം കൂട്ടുന്നതിന് ‘5 പൈസ ബിരിയാണി’ അവതരിപ്പിച്ച കടയുടെ മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ വൻ ജനക്കൂട്ടം. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിന്റെ ഉടമകളാണ്, 5 പൈസ നാണയം കൊണ്ടുവരുന്ന ആർക്കും ഉദ്ഘാടന ഓഫറായി ബിരിയാണി ലഭിക്കുമെന്നു പ്രഖ്യാപിച്ചത്. സൗജന്യവിലയ്ക്കു ബിരിയാണി കിട്ടുമെന്നു കേട്ടതോടെ കോവിഡ് പേടി മാറ്റിവച്ചു ജനം കടയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

സെല്ലൂർ മേഖലയിലാണു പരസ്യ പോസ്റ്ററുകൾ പതിച്ചിരുന്നത്. ഇതു വായിച്ചാണു നൂറുകണക്കിനു പേർ 5 പൈസ നാണയവുമായി കടയ്ക്കു മുന്നിൽ തടിച്ചുകൂടിയത്. ഒരു ഘട്ടത്തിൽ, മുന്നൂറിലധികം ആളുകളാണു ബിരിയാണി കടയ്ക്കു മുന്നിൽ നിരന്നത്. ആൾത്തിരക്കു കാരണം സ്റ്റാൾ ഉടമകൾ കടയ്ക്കു ഷട്ടറിട്ടാണു രക്ഷപ്പെട്ടത്. ബിരിയാണി വാങ്ങാനെത്തിയവരിൽ ഭൂരിഭാഗവും അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തില്ലെന്നു പ്രചരിക്കുന്ന ചിത്രങ്ങളിൽ വ്യക്തമാണ്.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ്, കോവി‍ഡ് പ്രോട്ടോക്കോൾ പാലിക്കാത്ത ജനക്കൂട്ടത്തെ കണ്ട് ആശ്ചര്യപ്പെട്ടു. അതേസമയം, 5 പൈസ നാണയങ്ങൾ കൊണ്ടുവന്നിട്ടും, വാഗ്ദാനം ചെയ്തതു പോലെ കടക്കാർ ബിരിയാണി തന്നില്ലെന്നായിരുന്നു ആളുകൾ പൊലീസിനോടു പരാതിപ്പെട്ടത്. ജനക്കൂട്ടത്തെ ലാത്തിവീശി പിരിച്ചുവിട്ടാണു പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

English Summary: Madurai: Covid-19 a myth as huge crowd gathers to buy Biryani for '5 paise'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com