ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയിൽ സർക്കാരിനെ പരിഹാസത്തോടെ വിമർശിച്ച് പി.കെ. ബഷീർ എംഎൽഎ. അടുത്തിടെ പിടികൂടിയ തിമിംഗല ഛർദിൽ വരെ എത്തിനിൽക്കുന്ന കേരളത്തിലെ കള്ളക്കടത്തിന്റെ കഥ പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

കേരളത്തില്‍ ഈ സര്‍ക്കാർ കൊണ്ടുവന്ന ഏറ്റവും വലിയ വ്യവസായമെന്തെന്ന് ചോദിച്ചാല്‍ കള്ളക്കടത്ത് വ്യവസായമാണെന്നും ബഷീർ പറഞ്ഞു. സ്വര്‍ണ്ണം, മരം എന്നിങ്ങനെ പല കള്ളക്കടത്തുകളെകുറിച്ചും കേട്ടിട്ടുണ്ട്. ഇന്നു കള്ളക്കടത്ത് അതെല്ലാം കഴിഞ്ഞ് തിമിംഗല വിസര്‍ജനത്തിലെത്തി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കോവിഡിന്‍റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്നാണു മുഖ്യമന്ത്രിയും സര്‍ക്കാരും ഇപ്പോഴും പറയുന്നത്. അതു സത്യമാണ്. കോവിഡിന്റെ വളർച്ചയിലും ടിപിആറിന്‍റെ കാര്യത്തിലും കേരളം ഒന്നാമതാണ്. പക്ഷേ, ഒന്നാമതാവേണ്ട വാക്സീന്‍റെ കാര്യത്തില്‍ നമ്മള്‍ പിന്നിലാണ്.

ലോക്ഡൗണിന്‍റെ കാര്യത്തിൽ സ്റ്റേഡിയം തുറക്കാം, കളി പറ്റൂല. ബാര്‍ബർ ഷോപ്പ് തുറക്കാം മുടിവെട്ടാന്‍ പറ്റൂല. ഫര്‍ണിച്ചറുണ്ടാക്കാം ഷോപ്പ് തുറക്കാന്‍ പറ്റൂല്ല. വര്‍ക്ക്ഷോപ്പുകള്‍ തുറക്കാം അന്ന് സ്പേയര്‍ പാര്‍ട്ട്സ് കട തുറക്കാന്‍ പാടില്ല. ഇതാണ് ലോക്ഡൗണ്‍ അവസ്ഥ.’ - ബഷീർ പറഞ്ഞു.

English Summary: PK Basheer At Assembly, New Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com