ADVERTISEMENT

കൊച്ചി∙ കൊച്ചി മെട്രോക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വാട്ടർ മെട്രോയ്ക്കായി ഹൈക്കോടതി ബോട്ട് ജട്ടി നിർമിക്കുന്നതിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ബോട്ടു ജട്ടിക്കായി മാത്രമാണു തീരദേശ പരിപാലന നിയമത്തിൽ ഇളവനുവദിച്ചിട്ടുള്ളത്. ഇതിന്റെ മറവിൽ കായലിൽ വൻ കെട്ടിടം നിർമിക്കുന്നെന്നാണു പരാതി.

വേമ്പനാടു കായലിന്റെ സ്വാഭാവിക നീരൊഴുക്കു തടയുന്നതാണ് ഈ നിർമാണം. പരിസ്ഥിതിക്കു ദോഷമായ നിർമാണം തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലിൽ സ്വീകരിച്ച ഹർജി പിന്നീടു പരിഗണിക്കുന്നതിനു മാറ്റിവച്ചു. അതേസമയം നേരത്തേയും സമാനമായ പരാതി ഹൈക്കോടതി ബോട്ട് ജട്ടിക്കെതിരെ ഉയർന്നെങ്കിലും കോടതി തള്ളിയതാണെന്നു കൊച്ചി മെട്രോ വൃത്തങ്ങൾ അറിയിച്ചു. അതേ പരാതി തന്നെയാണു വീണ്ടും ഉയർത്തി മറ്റൊരാൾ ഹർജി സമർപ്പിച്ചിരിക്കുന്നതെന്നാണു മനസിലാകുന്നത് എന്നും പറഞ്ഞു.

English Summary: Public interest litigation against water metro boat jetty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com