സ്പുട്നിക് വാക്സീൻ കേരളത്തിൽ നിർ‌മിക്കാൻ താൽപര്യം അറിയിച്ച് കമ്പനി

Sputnik V Photo @sputnikvaccine Twitter
സ്പുട്‌നിക് വാക്സീൻ. ചിത്രം:
SHARE

തിരുവനന്തപുരം∙ റഷ്യൻ വാക്സീനായ സ്പുട്നിക് കേരളത്തിൽ നിർമിക്കുന്നതിന് വാക്സീൻ നിര്‍മാണ കമ്പനി താൽപര്യം അറിയിച്ചു. ഇക്കാര്യത്തിൽ വ്യവസായ സെക്രട്ടറിവ്യവസായ വികസന കോർപറേഷന്റെ അഭിപ്രായം ആരാഞ്ഞു. കമ്പനിയുടെ കത്തു മാത്രമാണു ലഭിച്ചതെന്നും ചർച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യവസായ സെക്രട്ടറിയും കോർപറേഷൻ പ്രതിനിധികളും പങ്കെടുക്കുന്ന ചർച്ചയിൽ ഇതു സംബന്ധിച്ച് കൂടുതൽ അഭിപ്രായരൂപീകരണം നടക്കും. കമ്പനിയുടെ ആവശ്യങ്ങൾ എന്താണെന്നു സർക്കാർ ഔദ്യോഗികമായി ചോദിക്കും. ഇതു സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിനു ശേഷമേ തുടർനടപടികൾ ഉണ്ടാകൂ. മരുന്നു നിർമാണശാല എവിടെ സ്ഥാപിക്കണമെന്നതിൽ ചർച്ച നടന്നിട്ടില്ലെന്നും അതു ഭാവിയിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.

Content highlights: Sputnik vaccine manufacturing unit, Kerala government to discuss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS