പാർട്ടി അറിയാതെ നിയമനം; ഗതാഗത മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി പുറത്ത്

transport-minister-ps-out
മന്ത്രി ആന്റണി രാജു, പി.കെ. ശ്രീവത്സകുമാറിന്റെ നിയമനം റദ്ദാക്കിയുള്ള ഉത്തരവ്
SHARE

തിരുവനന്തപുരം∙ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സ കുമാറിനെ സ്ഥാനത്തുനിന്നും ഒഴിവാക്കി. പാർട്ടി അറിയാതെ നിയമിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണു നടപടി. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍റെ പഴ്സനൽ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാർ. ജില്ലാ കമ്മിറ്റിയിലെ ചിലരുടെ ശുപാർശ പ്രകാരമായിരുന്നു നിയമനം. ചട്ടങ്ങൾ മറികടന്നു മറ്റൊരു വകുപ്പിലെ കാര്യത്തിൽ ഇടപെട്ടതിനെത്തുടർന്ന് പഴ്സനൽ സ്റ്റാഫിൽനിന്നു മന്ത്രി ഒഴിവാക്കി.

രണ്ടാം പിണറായി സർക്കാരിൽ ഇയാളെ പഴ്സനൽ സ്റ്റാഫായി നിയമിച്ച് ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാർട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെന്നു മുഖ്യമന്ത്രിയുടെ ഓഫിസിൽ വിവരം ലഭിച്ചതിനെത്തുടർന്നു നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു. തെറ്റായി ഉത്തരവിറങ്ങിയതിനെ തുടർന്നാണു നിയമനം റദ്ദാക്കിയതെന്നു പൊതുഭരണവകുപ്പ് അധികൃതർ പറഞ്ഞു.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോപണം ഉയർന്നതിനെത്തുടർന്ന് പഴ്സനൽ സ്റ്റാഫ് നിയമനം ജാഗ്രതയോടെ വേണമെന്നു പാർട്ടി നിർദേശിച്ചിരുന്നു. ഇക്കാരണത്താൽ ഏറെ ആലോചനകൾക്കുശേഷമാണു സ്റ്റാഫിനെ നിയമിക്കുന്നത്. സർക്കാർ അധികാരത്തിലേറി രണ്ടു മാസമായിട്ടും പല മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ തിരഞ്ഞെടുപ്പു പൂർത്തിയായിട്ടില്ല.

English Summary: Transport minister's assistant private secretary out from service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA