ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കോലാപുരിൽ കുടുങ്ങിക്കിടന്ന ഗർഭിണിയെയും 12 കുട്ടികളെയും ഉൾപ്പെടെ 67 പേരെ എൻഡിആർഎഫ് സംഘം രക്ഷിച്ചു. ഒരു മൃതദേഹവും കണ്ടെടുത്തു. ഇതോടെ ആകെ മരണം 112 ആയി. 99 പേരെ കാണാതായി. എൻഡിആർഎഫ് സംഘവും സൈന്യവും സംയുക്തമായാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

1.35 ലക്ഷം ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു. പല സ്ഥലത്തും 20 അടിയിലധികം വെള്ളം കയറി. സംഗ്‌ലി ജില്ലാ പൂർണമായും വെള്ളത്തിനടിയിലായി. പ്രളയബാധിത പ്രദേശമായ ചിപ്ലുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദർശിക്കും. മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി.   

English Summary: Maharashtra Floods: Pregnant Woman, 12 Children Rescued 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com