ADVERTISEMENT

തൊടുപുഴ ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രതാ നിർദേശം നൽകും. 142 അടിയിലെത്തിയാൽ മൂന്നാമത്തെ ജാഗ്രതാ നിർദേശം നൽകി ഷട്ടറുകൾ തുറക്കും.

അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താനും ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

ജലനിരപ്പ് 136 അടിയിലെത്തിയാൽ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാനും നിർദേശിച്ചു. തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ നിലവില്‍ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നില്ല. ജലനിരപ്പ് കുറയ്ക്കാൻ കൂടുതൽ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കത്ത് നൽകി.

English Summary: Water level in Mullaperiyar Dam reaching at 136 feet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com