ADVERTISEMENT

കൊച്ചി ∙ കിഴക്കമ്പലത്ത് കിറ്റെക്സിൽ വീണ്ടും ഉദ്യോഗസ്ഥ പരിശോധന. ഇന്നു രാവിലെ 11നാണ് ഭൂഗർഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് എംഡി സാബു എം. ജേക്കബ് പറഞ്ഞു.

‘12 ാം തവണയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധന. സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് ഇന്നു മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധന’– അദ്ദേഹം പറഞ്ഞു.

നേരത്തേ കിറ്റെക്സിൽ തുടർച്ചയായി പരിശോധനകൾ നടന്നതോടെ, കേരളത്തില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കമ്പനി ഉപേക്ഷിച്ചിരുന്നു. ഇത് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയായതോടെ തെലങ്കാന, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് ഉള്‍പ്പടെ 9 സംസ്ഥാനങ്ങള്‍ കിറ്റെക്സിനെ ക്ഷണിച്ചു രംഗത്തുവന്നിരുന്നു. ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും വ്യവസായസംരംഭം തുടങ്ങാൻ കിറ്റെക്സിനെ സമീപിച്ചതായി വാർത്തകൾ വന്നിരുന്നു.

English Summary: Raid at Kitex Kizhakambalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com