ADVERTISEMENT

നെടുമങ്ങാട് (തിരുവനന്തപുരം) ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അശാസ്ത്രീയമായി നടപ്പാക്കുന്ന അടച്ചിടൽ കാരണം ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരികൾ. കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ഇല്ലാത്തതിനാൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. നെടുമങ്ങാട് നഗരസഭയിൽ നടന്ന അവലോകന യോഗത്തിൽ, വസ്ത്രവ്യാപാരിയായ അർഷാദ് ആണ് ദൈന്യാവസ്ഥ നഗരസഭാ അധ്യക്ഷയോടു തുറന്നു പറയുന്നത്.

അർഷാദ് പറയുന്നത് ഇങ്ങനെ: ഭാര്യയുടെ കെട്ടുതാലി പണയം വച്ചിട്ടാണ് സ്വന്തമായി പലരും തൊഴിൽ തുടങ്ങിയത്. 80 ദിവസമായി ഇത് സഹിക്കുകയാണ്. ചെരുപ്പു പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങാൻ പോകൂ? അല്ലാത്തവൻ പോകുമോ? ഫാൻസിയിലും തുണിക്കടയിലും അത്യാവശ്യമില്ലാത്തവർ പോകില്ല. നാലുമാസമായി സഹിക്കുകയാണ്. കടയുടെ വാടക അടക്കമുള്ളവ മുടങ്ങി. ബാങ്കുകാർ നിരന്തരം വിളിക്കുന്നു. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല.

arshad-nedumangad
കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുന്ന അർഷാദ്. വിഡിയോയിൽ നിന്നുള്ള ചിത്രം.

നിവൃത്തികേട് കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കാൻ ഒരു മടിയുമില്ല. ഞങ്ങളിനി ആത്മഹത്യ ചെയ്യണോ? കാസർകോടേക്ക് തിരുവനന്തപുരത്തുനിന്ന് കെഎസ്ആർടിസി ഓടുമ്പോൾ ഉണ്ടാകുന്ന റിസ്കൊന്നും നാട്ടിൽ കട തുറക്കുമ്പോൾ ഉണ്ടാകുന്നില്ല. വാർഡുതലത്തിൽ അടച്ചിടൽ നടപ്പിലാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഞങ്ങളുടെ അവസ്ഥ കൂടി പരിഗണിക്കണം–  വാക്കുകൾ ഇടറി അർഷാദ് പറഞ്ഞു.

English Summary: Merchants on the verge of suicide says merchant leader Arshad in Covid related meeting at Nedumangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com