ADVERTISEMENT

ന്യൂഡല്‍ഹി ∙ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും.

ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗമായശേഷം ബ്ലിങ്കന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യക്കാരും അമേരിക്കക്കാരും മനുഷ്യന്റെ അന്തസ്സിലും തുല്യതയിലും നിയമത്തിലും അടിസ്ഥാന സ്വാതന്ത്ര്യത്തിലും മതസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവരാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ അതുതന്നെയാണെന്നും ഡല്‍ഹിയില്‍ ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

English Summary: "India, US Believe In Fundamental Freedoms": Antony Blinken Ahead Of Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com