ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായും നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നോ എത് സ്ഥാനത്തിരിക്കുന്നവരാണ് പ്രതികളെന്നോ കോടതി നിരീക്ഷിച്ചിട്ടില്ല. കേസ് പിന്‍വലിച്ചത് ശരിയാണോ അല്ലയോ എന്നു മാത്രമേ പരിഗണിച്ചുള്ളൂ.

അന്നത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫ് എടുത്ത നിലപാടിന്റെ ഭാഗമായി നടന്ന സമരമായിരുന്നു സഭയിലേത്. കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് അവകാശ പോരാട്ടങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന സമരപോരാട്ടങ്ങളും നടത്തേണ്ടിവരും. സമരങ്ങളില്‍ കേസെടുക്കുന്നതും വിചാരണ നേരിടുന്നതും ശിക്ഷ അനുഭവിക്കുന്നതുമെല്ലാം ദൈനംദിന സംഭവങ്ങളാണ്. ഇത് പ്രത്യേക കേസായതുകൊണ്ടാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സുപ്രീംകോടതി പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, മന്ത്രി ശിവന്‍കുട്ടി ഉടന്‍ രാജിവയ്ക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താന്‍ നിരന്തരമായി നിയമപോരാട്ടം നടത്തിയിരുന്നില്ലെങ്കില്‍ കേസ് ഇല്ലാതാക്കുമായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. 

നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി നിശിത വിമര്‍ശനമാണു നടത്തിയത്. കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തളളിയ കോടതി, നിലവിലെ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

English Summary: Minister V. Sivankutty Reaction on Supreme court verdict on Kerala Assembly Violence Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com