ADVERTISEMENT

ആലപ്പുഴ ∙ ചെങ്ങന്നൂരിൽ ഓട്ടോയിൽ കടത്താൻ ശ്രമിച്ച 25 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. തിരുവല്ല സ്വദേശി സിയാദ് (27), മുളക്കുഴ പെരിങ്ങാല സ്വദേശി സാഗർ (22) എന്നിവരാണ് പിടിയിലായത്. വോൾവോ ബസിൽ ബെംഗളൂരുവിൽനിന്നു കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി ഓട്ടോയിൽ പോകവേ രാവിലെ എംസി റോഡിൽ ചെങ്ങന്നൂർ ബഥേൽ ജംക്‌ഷനു സമീപമാണ് പ്രതികൾ പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് സംഘത്തെ പിടികൂടുകയായിരുന്നെന്നു ഡിവൈഎസ്പി ഡോ. ആർ.ജോസ് പറഞ്ഞു.

English Summary: Youths arrested with 25kg ganja at Chengannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com