കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; തദ്ദേശ സ്ഥാപനങ്ങൾ കടുത്ത നിയന്ത്രണത്തിൽ

kerala-covid
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ മിക്ക തദ്ദേശസ്ഥാപനങ്ങളും കടുത്ത നിയന്ത്രണത്തിലായി. എല്ലാ ജില്ലകളിലും ടിപിആര്‍ അഞ്ചിനു താഴെയുളള എ കാറ്റഗറിയില്‍ വരുന്ന സ്ഥാപനങ്ങള്‍ വിരലിലെണ്ണാവുന്ന മാത്രമായി. തിരുവനന്തപുരം കോര്‍പറേഷന്‍ ബി  കാറ്റഗറിയിലാണ്. നഗരസഭകളില്‍ വർക്കലയ്ക്ക് പുറമേ നെടുമങ്ങാടും ഡി വിഭാഗത്തിലായി. ഡി കാറ്റഗറിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളുടെ എണ്ണം പത്തായി ഉയർന്നു. കൊല്ലം കോര്‍പറേഷനും കൊട്ടാരക്കര, കരുനാഗപ്പളളി നഗരസഭകളും ബി വിഭാഗത്തിലാണ്. ജില്ലയില്‍ പതിനഞ്ചു ശതമാനത്തിന് മുകളില്‍‌ ടിപിആര്‍ ഉളള പതിനേഴ് ഗ്രാമപഞ്ചായത്തുകളാണുളളത്. 

മധ്യകേരളത്തില്‍ കൊച്ചി  കോര്‍പറേഷന്‍ ടിപിആര്‍ പത്തിനും പതിനഞ്ചിനുമിടയിലുളള സി കാറ്റഗറിയിലാണ്. മരട്, തൃപ്പൂണിത്തുറ അടക്കം  28 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. എറണാകുളം ജില്ലയില്‍ അഞ്ച് പഞ്ചായത്തുകള്‍ മാത്രമേ എ കാറ്റഗറിയിലുളളു. മൂന്ന് നഗരസഭകൾ ഉള്‍പ്പെട 46 തദ്ദേശ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക് ഡൗൺ പരിധിയിൽ. കോർപറേഷനും നാലു നഗരസഭകളും ഉൾപ്പെടെ 31 തദ്ദേശ സ്ഥാപനങ്ങൾ ലോക് ഡൗൺ നിയന്ത്രണത്തിലായിരിക്കും.

ആലപ്പുഴ ജില്ലയില്‍ എട്ടു പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്.  ആലപ്പുഴ, ഹരിപ്പാട്, കായംകുളം നഗരസഭകളും 14 പഞ്ചായത്തുകളും സി കാറ്റഗറിയിലാണ്. ജില്ലയില്‍ ഏഴ് പഞ്ചായത്തുകളിലാണ് അഞ്ചില്‍ താഴെ ടിപിആര്‍ ഉളളത്. ഇടുക്കിയില്‍ നാല് പഞ്ചായത്തുകള്‍ മാത്രമാണ് ഡി കാറ്റഗറിയില്‍. കോട്ടയത്ത് 11 പഞ്ചായത്തുകളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.

വടക്കന്‍ കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി, കൊടുവളളി മുനിസിപ്പാലിറ്റികള്‍ ഉൾപ്പെടെ 31 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കോഴിക്കോട് കോര്‍പറേഷന്‍ സി കാറ്റഗറിയിലാണ്. പാലക്കാട് ജില്ലയില്‍  മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂര്‍ തത്തമംഗലം നഗരസഭകള്‍ ഉള്‍പ്പെടെ 68 തദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. പാലക്കാട് നഗരസഭ കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് ടിപിആര്‍ അഞ്ചിന് താഴെയുളളത്. കാസര്‍കോട് ജില്ലയില്‍ നീലേശ്വരം നഗരസഭയടക്കം 14 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലാണ്. 

 English Summary: Covid cases increases in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA