ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് പുതിയതായി 43,509 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറിൽ 38,465 പേർ രോഗമുക്തരായി. നിലവിൽ 4,03,840 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.38% ആണെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 640 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,22,662 ആയി. മരണ നിരക്ക് 1.34% ആണ്. ആകെ രോഗികളുടെ എണ്ണം 3,15,28,114 ആയി.

ആകെയുള്ള രോഗികളിൽ 1.28% മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 5 ശതമാനത്തിൽ താഴെയായി തുടരുന്നു. നിലവിൽ ഇത് 2.38 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.52% ആണ്.

ജൂലൈ 28 വരെ ആകെ 46,26,29,773 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 17,28,795 സാംപിളുകൾ ഇന്നലെ മാത്രം പരിശോധിച്ചു.

ആകെ 45.07 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.

English Summary: India COVID updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com