വിവാദ മരംമുറി ഉത്തരവ് ഇറക്കുന്നതിന് മുന്‍പ് നിയമോപദേശം തേടിയിട്ടില്ല: മന്ത്രി

p-rajeev-sabha
SHARE

തിരുവനന്തപുരം∙ വിവാദ മരംമുറി ഉത്തരവ് ഇറക്കുന്നതിന് മുന്‍പ് നിയമവകുപ്പിന്റെ ഉപദേശം തേടിയിട്ടില്ലെന്ന് നിയമമന്ത്രി പി. രാജീവ്. ഉത്തരവ് റദ്ദാക്കുന്നതില്‍ മാത്രമാണ് നിയമോപദേശം തേടിയതെന്നും പി. രാജീവ് നിയമസഭയില്‍ പറഞ്ഞു.

സാധാരണഗതിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തെയും ചട്ടത്തെയും അടിസ്ഥാനമാക്കി അതത് ഭരണ വകുപ്പുകള്‍ ആണ്. ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ നിയമവകുപ്പിന്റെ അനുമതി തേടേണ്ടതില്ല. ഈ ഉത്തരവിലും നിയമവകുപ്പിന്റെ അനുമതി തേടിയിട്ടില്ല. അതുകൊണ്ട് അതു തെറ്റല്ല. 

ആദ്യ ഉത്തരവ് റദ്ദാക്കുന്ന ഘട്ടത്തിലാണ് വിഷയം നിയമവകുപ്പിന്റെ മുന്നിലെത്തുന്നത്. റദ്ദ് ചെയ്തുകൊണ്ടുള്ള കരട് ഉത്തരവ് നിയമാനുസൃതമാണോ എന്നു പരിശോധിക്കുകയാണ് ചെയ്തത്. ആദ്യ ഉത്തരവു നിയമാനുസൃതമല്ലെന്നും കരട് കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും കണ്ടെത്തി. അതിനു 64 ചട്ടത്തിനകത്താണു ഭേദഗതി വരുത്തേണ്ടതെന്നായിരുന്നു നിയമവകുപ്പിന്റെ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമവകുപ്പിന്റെ ഉപദേശം അനുസരിച്ചാണ് റവന്യൂ വകുപ്പ് ഉത്തരവ് റദ്ദാക്കിയതെന്നും രാജീവ് പറഞ്ഞു.

നിയമവിരുദ്ധമെന്നു നിയമവകുപ്പ് കണ്ടെത്തിയ ഉത്തരവിനെയാണ് ഇപ്പോഴും റവന്യൂ മന്ത്രി മഹത്തായ ഉത്തരവെന്നു വാദിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

English Summary: Revenue Department didn't sought legal advice before issuing Tree felling order; says Minister P Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA