സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.04 % വിജയം

cbse-students-1248
SHARE

ന്യൂഡൽഹി∙ സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04%വിജയം. റജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്–99.99% വിജയം. ബെംഗളൂരു(99.96), ചെന്നൈ(99.94) മേഖലകൾ രണ്ടും മൂന്നും സ്ഥാനത്ത്. ഗുവാഹത്തി 90.54% വിജയവുമായി 16 മേഖലകളിൽ ഏറ്റവും പിന്നിൽ.

വിജയത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24% പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 98.89 ആണ്. 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയതു 57,824 പേർ(2.76%). 90 ശതമാനത്തിനു മുകളിൽ മാർക്കു നേടിയതു 2,00,962 പേർ(9.58%)
കേന്ദ്രീയ വിദ്യാലയങ്ങളിൽ 100 ശതമാനം വിജയം. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും ഫലം അറിയാം. 

20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പുറത്തിറക്കിയ മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു പ്രകാരം ഒരോ വിഷയത്തിലെയും 20 മാർക്ക് കഴിഞ്ഞ വർഷങ്ങളിലേപ്പോലെ ഇന്റേണൽ അസസ്മെന്റിനും 80 മാർക്ക് കഴിഞ്ഞ ഒരു വർഷം നടന്ന വിവിധ പരീക്ഷകളുടെ മാർക്കുകളുടെ അടിസ്ഥാനത്തിലുമാണ്.

English Summary : CBSE Class 10 Result declared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA