ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ പെൺകുട്ടികളിൽ ഒരാൾ ഇന്ത്യൻ വംശജ

natasha
നടാഷ പെരി
SHARE

വാഷിങ്ടൺ∙ ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ പെൺകുട്ടികളിൽ ഒരാളായി ഇന്ത്യൻ വംശജയായ നടാഷ പെരി എന്ന 11 വയസ്സുകാരിയെ തിരഞ്ഞെടുത്തു. സ്കോളസ്റ്റിക് അസെസ്മെന്റ് ടെസ്റ്റ് (എസ്എടി), അമേരിക്കൻ കോളജ് ടെസ്റ്റിങ് (എസിടി) എന്നിവയിലൂടെയാണ് മൂല്യനിർണയം നടത്തിയത്. ന്യൂജഴ്സിയിലെ തെൽമ എൽ സാൻഡ്െമയ്ർ എലമന്ററി സ്കൂൾ വിദ്യാർഥിയാണ് നടാഷ പെരി.

ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് ടാലന്റ് (സിടിവൈ) നടത്തിയ പരീക്ഷയിലും മുൻപിലെത്തി. 84 രാജ്യങ്ങളിൽനിന്ന് 19,000 വിദ്യാർഥികളാണ് സിടിവൈയിൽ 2020–2021 വർഷം ചേർന്നത്. സിടിവൈയിൽ കുട്ടികളെ ചേർക്കുന്നതും പരീക്ഷ നടത്തിയശേഷമാണ്. സിടിവൈ ഹൈ ഓണർ അവാർഡിനും പെരി അർഹയായി.

പങ്കെടുക്കുന്ന വിദ്യാർഥികളിൽ 20% പേർ മാത്രമാണ് ഹൈ ഓണർ അവാർഡിന് അർഹരാകാറുള്ളത്. യുഎസിലെ പല കോളജുകളും എസ്എടി, എസിടി പരീക്ഷ ഫലം ആവശ്യപ്പെടാറുണ്ട്. 

English Summary: Indian-American girl has been judged as one of the brightest students in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS