കേരളഘടകത്തിന് സിപിഎം സിസിയിൽ പ്രശംസ; പാർട്ടി കോൺഗ്രസ് കണ്ണൂരിൽ

pinarayi-Vijayan-Sitaram-Yechury-1248
പിണറായി വിജയൻ, സീതാറാം യച്ചൂരി
SHARE

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റി(സിസി)യിൽ പ്രശംസ. കേരളത്തിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാതൃകാപരമെന്ന് സിസി വിലയിരുത്തി. മന്ത്രിമാരടക്കം, മുതിർന്ന നേതാക്കൾക്ക് സീറ്റു നൽകാതിരുന്നത് ഭാവി മുന്നിൽക്കണ്ടുള്ള തീരുമാനമായിരുന്നു. ഭരണനേട്ടങ്ങൾ തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്തു. എൽഡിഎഫിലേക്ക് കേരള കോൺഗ്രസ് (എം) എത്തിയതും നേട്ടമായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

കോൺഗ്രസും ബിജെപിയും ഒത്തുകളിക്കാൻ ശ്രമിച്ചെങ്കിലും അതിനെ അതിജീവിക്കാൻ പാർട്ടിക്കു സാധിച്ചു. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ബംഗാള്‍ ഘടകത്തിനെതിരെ സിസിയില്‍ വിമര്‍ശനം ഉയര്‍ന്നു. സംഘടനാപരമായി വലിയ പാളിച്ച ഉണ്ടായതായും തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നിർദേശമുയർന്നു.

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിനു മമത ബാനർജിയുടെ നേതൃത്വത്തിൽ നീക്കം നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. നിലവിൽ, ഇതിന്റെ ഭാഗമാകേണ്ടെന്ന അഭിപ്രായമാണ് സിസിയിൽ ഉയർന്നത്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത സാഹചര്യങ്ങളാണ് ഉള്ളത്. ഇക്കാര്യം പാർട്ടി കോൺഗ്രസിൽ വിശദമായി ചർച്ച ചെയ്യും.

സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താനും ധാരണയായി. പാർട്ടിക്ക് ഏറ്റവുമധികം അംഗങ്ങളുള്ള ജില്ല എന്ന പരിഗണനയിലാണ് 23ാം പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാകുന്നത്. മൂന്നു ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം അവസാനിക്കുന്ന ഇന്ന്, പാർട്ടി കോൺഗ്രസ് നടക്കുന്ന തീയതി പ്രഖ്യാപിക്കും.

English Summary: CPM CC Meeting, Election Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA