ADVERTISEMENT

മലപ്പുറം∙ മുസ്‌ലിം ലീഗ് യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടെന്ന വാര്‍ത്തകള്‍ തെറ്റെന്ന് കെ.പി.എ.മജീദ് എംഎൽഎ. താന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന വാര്‍ത്തയും ശരിയല്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങളുടെ നടപടി തെറ്റാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.

മുഈൻ അലിയെ ലീഗ് ഹൗസിൽ വച്ച് പാർട്ടി പ്രവർത്തകൻ റാഫി പുതിയകടവ് അസഭ്യം പറഞ്ഞതും അംഗീകരിക്കാനാകാത്തതാണ്. മുസ്‌ലിം ലീഗിനെ താറടിക്കാന്‍ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചമയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ.ടി.ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടക്കേസ് കൊടുത്തിട്ടു കാര്യമുള്ളൂവെന്നും മജീദ് പറഞ്ഞു.

English Summary: KPA Majeed backs PK Kunhalikutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com