ADVERTISEMENT

തിരുവനന്തപുരം∙ ആറ്റിങ്ങൽ നഗരസഭാ ജീവനക്കാരുടെ ഭാഗത്തുനിന്നു മുൻപും നിരവധി തവണ മോശമായ അനുഭവമുണ്ടായിട്ടുണ്ടെന്നു മീൻകുട്ട തട്ടിത്തെറിപ്പിക്കപ്പെട്ട അൽഫോൻസിയ. കരഞ്ഞു കാലു പിടിച്ചിട്ടും നഗരസഭാ ജീവനക്കാർ കനിഞ്ഞില്ല. ഇനി എങ്ങനെ കുടുംബം പുലരുമെന്നും ചികിത്സയിൽ കഴിയുന്ന 56 വയസ്സുകാരിയായ വീട്ടമ്മ ചോദിക്കുന്നു.

പിടിവലിക്കിടയിൽ അൽഫോൻസിയയുടെ കൈക്കു പൊട്ടലുണ്ടായ സംഭവത്തെക്കുറിച്ച് ആറ്റിങ്ങൽ നഗരസഭ അന്വേഷണത്തിന് ഉത്തരവിട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിനിയായ അല്‍ഫോണ്‍സിയ വില്‍ക്കാനെത്തിച്ച മീൻ നഗരസഭാ ജീവനക്കാർ വലിച്ചെറി‍ഞ്ഞത്. നഗരസഭാ ജീവനക്കാരെ തടയുന്നതിനിടയിലാണു റോഡിലേക്കു വീണു അല്‍ഫോണ്‍സിയയുടെ കൈക്കു പരുക്കേറ്റത്.

English Summary: Attingal Incident: Response of Alphonsia
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com