ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരിയിലാകും സമ്മേളനം എന്നാണ് വിവരം. ജില്ലാ സമ്മേളനം ജനുവരിയിലും ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്തമാസം മുതലും നടത്താനാണു തീരുമാനം. 

പാർട്ടി നേതൃത്വത്തിൽ എല്ലാ തലത്തിലും പ്രായപരിധി 75 വയസ്സാക്കാനും തീരുമാനിച്ചു. സിപിഎം സമ്മേളനങ്ങളോട് അനുബന്ധിച്ചുള്ള റാലികളും പൊതുയോഗവും ഒഴിവാക്കും. കോവിഡ് മാനദണ്ഡം പാലിച്ച് സമ്മേളന ഹാളുകൾ സജ്ജീകരിക്കുമെന്നു നേതൃത്വം അറിയിച്ചു.

English Summary : CPM state conference will be held at Ernakulam in February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com