ADVERTISEMENT

ന്യൂഡൽഹി∙കോൺഗ്രസ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പാർട്ടി ഹൈക്കമാൻ‍ഡ് പുറത്തിറക്കി. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലേക്കു സംസ്ഥാന നേതൃത്വം കൈമാറിയ അന്തിമ പട്ടികയിലുള്ളവരെ ഒഴിവാക്കി പുതിയ പേരുകൾ ഉൾപ്പെടുത്തി.

ആലപ്പുഴയിൽ കെ.പി. ശ്രീകുമാറിനു പകരം രമേശ് ചെന്നിത്തല നിർദേശിച്ച ബി. ബാബു പ്രസാദിനെ ഉൾപ്പെടുത്തി. കോട്ടയത്ത് ഫിൽസൺ മാത്യൂസിനു പകരം നാട്ടകം സുരേഷിനെയും ഇടുക്കിയിൽ എസ്. അശോകനു പകരം സി.പി. മാത്യുവിനെയും പ്രസിഡന്റുമാരാക്കി.

ഡിസിസി പ്രസിഡന്റുമാർ:

∙ തിരുവനന്തപുരം - പാലോട് രവി.

∙ കൊല്ലം- പി. രാജേന്ദ്ര പ്രസാദ്

∙ ആലപ്പുഴ – ബി. ബാബു പ്രസാദ്

∙ പത്തനംതിട്ട - സതീശ് കൊച്ചുപറമ്പിൽ

∙ കോട്ടയം - നാട്ടകം സുരേഷ്.

∙ ഇടുക്കി - സി.പി. മാത്യു

∙ എറണാകുളം - മുഹമ്മദ് ഷിയാസ്

∙ തൃശൂർ - ജോസ് വള്ളൂർ

∙ മലപ്പുറം- വി .എസ്. ജോയ്‌.

∙ പാലക്കാട് - എ. തങ്കപ്പൻ

∙ കോഴിക്കോട് - കെ. പ്രവീൺ കുമാർ

∙ വയനാട് - എൻ.ഡി. അപ്പച്ചൻ

∙ കണ്ണൂർ - മാർട്ടിൻ ജോർജ്

∙ കാസർകോട് - പി.കെ. ഫൈസൽ.

English Summary: New district congress committee president list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com