ADVERTISEMENT

തൃശൂർ∙ 1980കളിൽ മലയാള സിനിമാ നിർമാതാവായിരുന്ന രാജ ചെറിയാൻ (72) അന്തരിച്ചു. തൃശൂരിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ 11ന് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. 

1982ൽ  പുറത്തിറങ്ങിയ, മോഹൻലാൽ, മമ്മുട്ടി, രതീഷ്, സെറീന`വഹാബ് എന്നിവർ അഭിനയിച്ച എന്തിനോ പൂക്കുന്ന പൂക്കൾ, തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത്‌ (1987), ഒരു മുഖം പല മുഖം തുടങ്ങി നിരവധി സിനിമകളുടെ നിർമാതാവായിരുന്നു.

തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളുടെ കഥയും ഇദ്ദേഹത്തിന്റേതായിരുന്നു. ഭാര്യ: സരസ രാജാ ചെറിയാൻ, മക്കൾ: റവിൻസ് രാജ് (എവിപി കൺസിം ഇന്ത്യ, ചെന്നൈ), രജത് (ലേണിങ്ങ് ഡയറക്ടർ കേപ് ജെമിനി, ബെംഗളൂരു), മരുമക്കൾ: പ്രീത, അമൃത

English Summary: Malayalam film producer Raja Cherian passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com