ADVERTISEMENT

കൊച്ചി∙ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെങ്കിലും ജാഗ്രത വെടിയരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓണത്തിനുശേഷം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച നിരക്കിലേക്ക് രോഗവ്യാപനം ഉയര്‍ന്നില്ല. എറണാകുളം ജില്ലയില്‍ സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ളവരുടെ ആദ്യഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അടുത്ത മാസം കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം പൂർണമായും പുനസ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം ആരംഭിക്കും. ഈ വർഷം ഓഗസ്റ്റ് മാസം വരെ 228 മേജർ സർജറികൾ ക്യാൻസർ സെന്ററിൽ നടത്തിയിട്ടുണ്ട്. തടസങ്ങൾ നീങ്ങി സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ പുന:രാംഭിച്ചാൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കാൻ സാധിക്കും. മന്ത്രി പി. രാജീവിനൊപ്പം നടത്തിയ അവലോകന യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.

എറണാകുളം ജില്ലയിൽ 86 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീൻ നൽകി. സെപ്റ്റംബർ 10നകം ജില്ലയിൽ 18 വയസിനു മുകളിലുള്ള 100 ശതമാനം ആളുകൾക്ക് വാക്സീൻ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. വാക്സീന്റെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും ഇത്. കേന്ദ്രത്തോട് ഒരുകോടി 11 ലക്ഷം ഡോസ് വാക്സീൻ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 30നകം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ലഭിക്കുന്നതനുസരിച്ച് വാക്സീൻ ഡ്രൈവ് പൂർത്തിയാക്കും. സംസ്ഥാനത്ത് ഏറ്റവും അധികം ജനസാന്ദ്രത ഉള്ള നഗരം ഉൾപ്പെടുന്ന ജില്ല എന്ന നിലയിൽ ഇവിടെ നല്ല വെല്ലുവിളിയുണ്ട്. എന്നിട്ടും വാക്സീനേഷൻ നന്നായി നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്. 

വരും ദിവസങ്ങളിലും രോഗ ലക്ഷണങ്ങൾ കാണുന്നവർ അത് അവഗണിക്കരുത്. ഹോം ക്വാറന്റീൻ കർശനമായി പാലിക്കണം. പ്രയാസമുണ്ടായാൽ ആശുപത്രിയിൽ ചികിത്സ തേടണം. മറ്റു രോഗങ്ങളുള്ളവരാണെങ്കിൽ ആശുപത്രിയിലെത്തി കോവിഡുണ്ടോ എന്നു പരിശോധിച്ച് ഉറപ്പു വരുത്തി ചികിത്സ തേടണം. കുഞ്ഞുങ്ങളെയും പ്രായമായവരെയും കാര്യമായി ശ്രദ്ധിക്കണം. കുഞ്ഞുങ്ങളെ ഷോപ്പിങ്ങിനു കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

മെഡിക്കൽ കോളജ് ആശുപത്രിയിൽ മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിക്കുന്നില്ലെന്ന ആക്ഷേപം പരിശോധിക്കും. കോവിഡ് പ്രതിരോധത്തിൽ മാധ്യമങ്ങൾ കൂടി ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

English Summary: Covid19; not dangerous situation in Kerala health minister says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com