ADVERTISEMENT

കൊൽക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ ഉണ്ടായ അക്രമ പരമ്പരകളിൽ സിബിഐ അന്വേഷണം നടത്തണമെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തില്ല എന്നും ബംഗാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരം പ്രവർത്തിക്കുന്ന സിബിഐയിൽനിന്നു നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുൻപു പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 19നാണ് നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ അനിഷ്ട സംഭവങ്ങൾ, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ എന്നിവ സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. ബംഗാൾ പൊലീസ് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന രീതിയിലാണു കേസുകൾ എടുത്തതെന്നും എഫ്ഐആറിൽ ഗുരുതര കുറ്റകൃത്യങ്ങളുടെ തോതുപോലും കുറച്ചുകാട്ടിയതായും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.  

English Summary: Bengal Approaches Supreme Court Against CBI Probe Into Post-Poll Violence

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com