ADVERTISEMENT

തിരുവനന്തപുരം∙ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവാക്കിയതില്‍ കടുത്ത എതിര്‍പ്പ്. ഇതോടെ സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിച്ചു. വക്താക്കളുടെ നിയമനത്തിന് പിന്നില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം.  

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരും സംസ്ഥാന വക്താക്കൾ ആകും. 

ഡിസിസി അധ്യക്ഷ നിയമനത്തിൽ ഔദ്യോഗിക പക്ഷത്തിനനുകൂലമായി തിരുവഞ്ചൂർ നിൽക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വക്താക്കളുടെ പട്ടികയിൽ മകൻ അർജുനും സ്ഥാനം പിടിച്ചത്. ഇതു തിരവഞ്ചൂരിനെ അനുനയിപ്പിക്കാനുള്ള എ ഗ്രൂപ്പ് നീക്കമായും വിലയിരുത്തപ്പെടുന്നു. 

English Summary: Rift in Youth Congress over Arjun Radhakrishnan's office bearership

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com