ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. സിദ്ദീഖ് എ ഗ്രൂപ്പില്‍നിന്ന് അകന്നെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഉമ്മന്‍ചാണ്ടിയുമായുള്ളത് വൈകാരിക ബന്ധമാണെന്നും, അതില്‍ ഇടര്‍ച്ചയില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

പുനഃസംഘടന നടത്തുമ്പോൾ പല തരത്തിലുള്ള വൈഷമ്യതകളുണ്ടാകും. അതൊക്കെ കൂട്ടായ ചർച്ചകളിലൂടെ പരിഹരിക്കും. വർക്കിങ് മൂഡിലേക്കു പാർട്ടിയെ മാറ്റിയെടുക്കുക എന്നതാണു ലക്ഷ്യം. ഉമ്മൻ ചാണ്ടിയുമായുള്ളത് വൈകാരിക ബന്ധമാണ്. അതിന് ഇടർച്ചയും തകർച്ചയും സംഭവിച്ചിട്ടില്ല. മറ്റു പ്രചാരണങ്ങളിൽ വാസ്തവമില്ല. ആരെയും മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാവില്ലെന്നും എല്ലാവരും യോജിച്ച് പോകണമെന്നും സിദ്ദീഖ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ധിക്കരിച്ച് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ പ്രവീൺ കുമാറിനെ സിദ്ദീഖ് തുണച്ചുവെന്ന് എ ഗ്രൂപ്പിൽനിന്നുതന്നെ അഭിപ്രായം ഉയർന്നിരുന്നു.  

English Summary: T. Siqqique MLA meets Oommen Chandy, denies claims of rift

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com