ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന്; മമതയ്ക്ക് നിർണായകം

Mamata Banerjee (Photo by Diptendu DUTTA / AFP)
മമതാ ബാനർജി (ഫയൽ ചിത്രം – Photo by Diptendu DUTTA / AFP)
SHARE

ന്യൂഡൽഹി ∙ ബംഗാളിലെ ഭവാനിപുർ, സംസർഗഞ്ച്, ജംഗിപുർ എന്നീ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 30നാണ് തിരഞ്ഞെടുപ്പ്. ഒക്‌ടോബർ 3ന് വോട്ടെണ്ണൽ. ഒഡീഷയിലെ പിപ്ലിയിലും ഇതേ ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പും വോട്ടെണ്ണലും.

മഹാരാഷ്ട്ര, തെലങ്കാന, ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെയുള്ള മറ്റ് 31 നിയമസഭാ സീറ്റുകളിലേക്കും മൂന്നു പാർലമെന്റ് സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.

സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയും ഭരണഘടനാ ആവശ്യകതയും കണക്കിലെടുത്താണ് ഭവാനിപുരിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഭവാനിപുർ. മേയിൽ നടന്ന തിര‍ഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. 

English Summary: Election Commission announces bypoll schedule for 3 West Bengal seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA