ADVERTISEMENT

ലക്‌നൗ∙ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക സമരം തിരിച്ചടിയാകില്ലെന്ന് യുപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുമായി യുപിയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മലയാളിയായ അരവിന്ദ് മേനോന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ബിജെപി എംഎല്‍എമാര്‍ ടിഎംസിയിലേയ്ക്ക് പോകുന്നത് തടയാന്‍ നടപടിയെടുക്കുന്നതായും ബംഗാളിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന അരവിന്ദ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ മേല്‍നോട്ടത്തിലുള്ള യുപി നിയമസഭാ തിരഞ്ഞെടുപ്പ് ടീമില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുരിന്റെ ചുമതലയാണ് അരവിന്ദ് മേനോന്. 62 നിയമസഭാ മണ്ഡലങ്ങള്‍ ഈ മേഖലയിലുണ്ട്. കര്‍ഷകസമരം വെല്ലുവിളിയാകില്ലെന്ന് അരവിന്ദ് മേനോന്‍ പറഞ്ഞു. കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. ഇത്തവണ മോദിയും യോഗിയുമാണ് മുഖങ്ങള്‍. വികസന നേട്ടങ്ങള്‍. മികച്ച ക്രമസമാധാനം. കൂടുതല്‍ സീറ്റുകളുമായി തുടര്‍ഭരണം ഉറപ്പെന്ന് അരവിന്ദ് മേനോന്‍ പറഞ്ഞു. 

വാരാണസിയില്‍ പഠിച്ചുവളര്‍ന്ന അരവിന്ദ് മേനോന് യോഗി ആദിത്യനാഥുമായി ഏറെ വ്യക്തിബന്ധമുണ്ട്. യോഗിയുടെ പിതാവിന്റെ മരണാനന്തരച്ചടങ്ങുകള്‍ ചെയ്തത് അരവിന്ദ് മേനോനായിരുന്നു. ലക്‌നൗവില്‍ കോവിഡ് പ്രതിരോധ നടപടികളിലായിരുന്നു മുഖ്യമന്ത്രിയപ്പോള്‍. ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രതിസന്ധികളും പാര്‍ട്ടിയില്‍ നിന്നുള്ള എംഎല്‍എമാരുടെ പോക്കും തടയാന്‍ നടപടിയെടുക്കുന്നതായും അരവിന്ദ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ ബിജെപി നേടിയ 77ല്‍ 50 സീറ്റും അരവിന്ദ് മേനോന് ചുമതലയുള്ള മേഖലയിലായിരുന്നു.

English Summary: Farmers protest will not affect in UP elections, Says Aravind Menon BJP Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com