ADVERTISEMENT

കോഴിക്കോട്∙ വിദ്യാഭ്യാസരംഗം ആർഎസ്എസിനു തീറെഴുതാനും അവരുടെ പ്രസിദ്ധീകരണങ്ങൾ സിലബസിൽ കുത്തിനിറയ്ക്കാനുമുള്ള സംസ്ഥാന സർക്കാർ നീക്കത്തെ ജനാധിപത്യ മതേതര സമൂഹം ചെറുത്തു തോൽപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ.മജീദ് എംഎൽഎ. കണ്ണൂർ കണ്ണൂർ സർവകലാശാലയുടെ ബിരുദാനന്തര ബിരുദ സിലബസിൽ ആർഎസ്എസ് നേതാക്കളായ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് ഗൗരവമേറിയതാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭരണകൂടത്തിന്റെ ചുവടൊപ്പിച്ച് സംസ്ഥാന സർക്കാറും വിദ്യാഭ്യാസ രംഗം കാവിവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ മാത്രമാണ് എംഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുള്ളത്. പുതിയതായി അനുവദിച്ച കോഴ്‌സാണിത്. ബ്രണ്ണനിലെ അധ്യാപകർ തന്നെ സിലബസ് തയാറാക്കി നൽകുകയും അത് വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന സർക്കാറോ വിദ്യാഭ്യാസ വകുപ്പോ വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രനോ തയാറായിട്ടില്ല.

മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും തമസ്‌കരിച്ച് ആർഎസ്എസ് നേതാക്കളുടെ വിഷലിപ്ത പ്രസിദ്ധീകരണങ്ങൾ കേരളത്തിലും വ്യാപിപ്പിക്കുന്നത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണ്. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിനും സംസ്ഥാന സർക്കാരിനും അൽപമെങ്കിലും നീതിബോധമുണ്ടെങ്കിൽ ഈ രചനകൾ ഉടൻ പിൻവലിക്കാൻ തയാറാവണമെന്നും കെ.പി.എ.മജീദ് പറഞ്ഞു.

English Summary: KPA Majeed against 'saffronisation in education'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com