എസ്ഐ മുതൽ ഡിഐജി വരെയുള്ളവരെ ഹണിട്രാപ്പിൽ കുടുക്കി; യുവതിക്കെതിരെ കേസ്

SHARE

കൊല്ലം ∙ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്കെതിരെ കേസെടുത്തു. അഞ്ചല്‍ സ്വദേശിനിക്കെതിരെയാണ് പാങ്ങോട് പൊലീസ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്ഐ ആണ് പരാതിക്കാരന്‍. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. 

police-honey-trap-case

എസ്ഐ, സിഐ മുതൽ ഡിഐജി റാങ്കുവരെയുള്ള പൊലീസുകാർ ഇതിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. യുവതി ഫോണിലൂടെ ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും പലവിധ കാരണങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നുമാണ് പരാതി. രണ്ടു വർഷമായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും പരാതി ലഭിച്ചിരുന്നില്ല. പാങ്ങോട് സ്റ്റേഷനിലാണ് എസ്ഐ പരാതി നൽകിയത്.   

English Summary : Case against lady in trapping police through honey trap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA