മദ്യലഹരിയിൽ സൈനികവാഹനം തടഞ്ഞ് 22കാരിയായ മോഡൽ– വിഡിയോ

Madhya-Pradesh-Drunken-Model
SHARE

ഭോപാൽ∙ മദ്യപിച്ചശേഷം നടുറോഡില്‍ സൈനിക വാഹനം തടഞ്ഞുനിര്‍ത്തി യുവതിയുടെ അതിക്രമം. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഡൽഹി സ്വദേശിനിയായ 22കാരി മോഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

മദ്യപിച്ചു ലക്കുകെട്ട യുവതി സൈനികവാഹനത്തെ തുടര്‍ച്ചയായി ചവിട്ടുന്നതും ഇതു തടയാന്‍ വന്ന സൈനികനെ തള്ളിമാറ്റുന്നതും വിഡിയോയിൽ കാണാം. ഇതിനിടെ യുവതിയുടെ കയ്യിലുണ്ടായിരുന്ന പഴ്സില്‍നിന്നു മദ്യകുപ്പി തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് വഴിയാത്രക്കാരെ ഉള്‍പ്പെടെ യുവതി അസഭ്യർഷം നടത്തി.

നഗരത്തിലെ തിക്കിനും തിരിക്കിനുമിടെയാണ് യുവതിയുടെ അതിക്രമം. ഇതോടെ പൊലീസ് സംഭവസ്ഥലത്തെത്തി. സൈനികന്‍ പരാതി നൽകിയിട്ടില്ലെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയതിനാല്‍ എക്സൈസ് നിയമപ്രകാരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്‍റെ സുഹൃത്തുക്കളുമായി ഗ്വാളിയാര്‍ സന്ദര്‍ശിക്കാനെത്തിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

English Summary: Video: Model, Allegedly Drunk, Blocks Army Vehicle, Creates A Scene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA