ചേവായൂര്‍ കൂട്ടബലാത്സംഗം: 2 പേർ കൂടി പിടിയിൽ, യുവതിയെ നാട്ടിലേക്കയയ്ക്കും

chevayoor-rape
ചേവായൂർ പീഡനക്കേസിൽ അറസ്റ്റിലായവർ
SHARE

കോഴിക്കോട് ∙ ചേവായൂരില്‍ കൊല്ലം സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അജിനാസിനെയും ഫഹദിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ നാട്ടിലേക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. 

2 വർഷം മുൻപാണ് യുവതിയെ ടിക്ടോക് വഴി അജ്നാസ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. ബുധനാഴ്ച കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും ഫഹദും ചേർന്നു കാറിൽ ചേവരമ്പലത്തെ ഹോട്ടലിലെത്തിച്ചു. പിന്നീട് മദ്യവും ലഹരിമരുന്നും നൽകി 4 പേർ ചേർന്നു പീഡിപ്പിച്ചതായാണു പരാതി.

ക്രൂരപീഡനത്തിനിരയായി അബോധാവസ്ഥയിലായ യുവതിക്കു ശ്വാസതടസ്സം ഉണ്ടായതോടെ പ്രതികൾതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരോട് യുവതി പീഡനവിവരം പറഞ്ഞതിനെ തുടർന്നു പൊലീസ് കേസെടുക്കുകയായിരുന്നു. 

English Summary: Chevayoor gang rape; Two more arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA