കാത്തിരിപ്പിന് കാൽ നൂറ്റാണ്ട്; മോദി സർക്കാരിന്റെ വജ്രായുധമാകുമോ വനിതാ സംവരണം?

women-reservation
33% വനിതാസംവരണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലെ കാഴ്ച. ഫയൽ ചിത്രം: SAJJAD HUSSAIN / AFP
SHARE

ഇന്ത്യയിലെ രാഷ്ട്രീയ യുദ്ധത്തിന്റെ ചരിത്രത്തിൽ 1996 സെപ്റ്റംബർ 12ന് ഒരു പ്രത്യേകതയുണ്ട്. അന്നാണ് ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33% സീറ്റ് സംവരണം വേണമെന്ന ഭരണഘടന ഭേദഗതി ബിൽ ആദ്യമായി ലോക്‌സഭ ചർച്ചയ്ക്കെടുക്കുന്നത്. അങ്ങനെ നോക്കിയാൽ 2021 സെപ്റ്റംബർ 12 വനിതാ സംവരണ ബില്ലിന്റെ 25–ാം വാർഷികമാണ്. എന്നാൽ ഇന്ത്യയിലെ വനിതാ പ്രസ്ഥാനങ്ങൾക്ക് ഈ ദിനം പ്രതിഷേധത്തിന്റേതാണ്. ഇന്ത്യയിലെ ഒരു നിയമസഭയിലും ഇന്ന് 15 ശതമാനത്തിലേറെ വനിതാ പ്രാതിനിധ്യമില്ല. ലോക്‌സഭയിലാകട്ടെ 14.4% മാത്രം. 

വേണമെങ്കിൽ, ബിജെപിയുടെ മാത്രം വോട്ടു കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന് ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കിയെടുക്കാനാകും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയിൽ ഉൾപ്പെടെ അത്തരം നീക്കങ്ങൾ നേരത്തേ സർക്കാർ നടത്തിയിട്ടുള്ളതുമാണ്. 33% വനിതാസംവരണം ഉറപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നു. എന്നിട്ടുമെന്താണ് സംവരണം നടപ്പാക്കാൻ ബിജെപി തയാറാകാത്തത്? അതോ, ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതിയുണ്ടോ മോദി സർക്കാരിന്? ഉണ്ടെങ്കിൽ അതെന്താണ്? വനിതാ സംവരണത്തിനു വേണ്ടി ഇന്ത്യയിൽ നടന്ന സമരങ്ങളുടെയും അതിനെതിരെ നടന്ന നീക്കങ്ങളുടെയും ചരിത്രം വിശദമാക്കി വിഷയം വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. കേൾക്കാം ‘ദില്ലിയാഴ്ച’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്...

English Summary: 25 Years of Battle for Women's Reservation Bill in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA