ADVERTISEMENT

കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് അക്രമത്തെ പിന്തുണയ്ക്കുന്നിടത്തോളം കാലം സുതാര്യതയോടെ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഭവാനിപൂരിലെ ബിജെപി സ്ഥാനാർഥി പ്രിയങ്ക തിബ്രിവാൾ. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രിയങ്ക പ്രതികരിച്ചത്.

താൻ കാളീദേവിയുടെ അനുഗ്രഹം തേടിയാണ് എത്തിയത്. ബംഗാളിലെ ജനങ്ങൾക്ക് നീതിലഭിക്കണമെന്നും അവർ പറഞ്ഞു. ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭവാനിപൂരിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടാണ് പ്രിയങ്ക മത്സരിക്കുന്നത്.

English Summary: Priyanka Tibrewal says bhabanipur bypoll would not be conducted with transparency

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com