അനിൽകുമാറിന് സിപിഎം അന്തര്‍ധാര നേരത്തേ ഉണ്ടാകാം: സിദ്ദിഖ്; വ്യക്തിതാല്‍പര്യമെന്ന് ഷാഫി

siddique-anil-shafi
ടി. സിദ്ദിഖ്, കെ.പി. അനിൽകുമാര്‍, ഷാഫി പറമ്പിൽ
SHARE

കോഴിക്കോട് ∙ സിപിഎമ്മിൽ ചേർന്ന കെ.പി.അനില്‍കുമാറിനെ വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി.സിദ്ദിഖും ഷാഫി പറമ്പിൽ എംഎൽഎയും. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല ചെയ്യുന്ന പാര്‍ട്ടിയിലേക്ക് പോയത് മുന്‍പുണ്ടായിരുന്ന അന്തര്‍ധാര മൂലമാണെന്നു സിദ്ദിഖ് ആരോപിച്ചു. സിപിഎമ്മുമായി നേരത്തേ അഡ്ജസ്റ്റ്മെന്റ് ഉണ്ടായിരുന്നിരിക്കാമെന്നും സിദ്ദിഖ് പറഞ്ഞു.

പാര്‍ട്ടിക്ക് വിജയമുണ്ടാകുമ്പോള്‍ കൂടെ നില്‍ക്കുകയും പരാജയം സംഭവിക്കുമ്പോള്‍‍ കുറ്റം പറഞ്ഞു വിട്ടുപോകുകയും ചെയ്യുന്നത് ഉത്തമ കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. അര്‍ഹമായ പദവികളെല്ലാം നേടിയിട്ടും അനില്‍കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നതു തീര്‍ത്തും വ്യക്തിതാല്‍പര്യം കൊണ്ടു മാത്രമാണ്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുന്നവനാണ് യഥാര്‍ഥ കോണ്‍ഗ്രസുകാരനെന്നും ഷാഫി പാലക്കാട് പറ‍ഞ്ഞു.

English Summary: Congress leaders raise allegations against KP Anilkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA