ADVERTISEMENT

പാലക്കാട് ∙ നഗരസഭാ ഭരണസമിതിയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ തമ്മിലടിയില്‍ രണ്ടാംവട്ടവും സംസ്ഥാന നേതൃത്വത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച. ഇടഞ്ഞുനില്‍ക്കുന്ന കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍, സംസ്ഥാന ഭാരവാഹികള്‍ മുന്‍ നഗരസഭാധ്യക്ഷയെ വസതിയിലെത്തിക്കണ്ടു. ആരോപണ വിധേയനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി.

ൈവകിയാല്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നതിനൊപ്പം നിയമനടപടി സ്വീകരിക്കുമെന്നും കൗണ്‍സിലര്‍മാര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഭരണസമിതിയിലെ ഭിന്നത അതീവ ഗൗരവമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയതിനു പിന്നാെലയാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രാത്രിയില്‍ ചര്‍ച്ചയ്ക്ക് എത്തിയത്.

അധിക്ഷേപിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ല എന്നറിയിച്ച് മുന്‍ നഗരസഭാധ്യക്ഷയും മറ്റൊരു വനിതാ കൗണ്‍സിലറും വിട്ടുനിന്നതും കലഹത്തിന്റെ വ്യാപ്തി കൂട്ടി. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ ജില്ലയിലെത്തിയാല്‍ കൗണ്‍സിലര്‍മാരെ കാണുന്നത് പതിവാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

English Summary: BJP State Leadership Intervenes on Palakkad Muncipality Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com