ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിനും കേരള കോണ്‍ഗ്രസിനുമെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ച് സിപിഐ. മുന്നണിയില്‍ പരാതിപ്പെട്ടാലും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ഭേദഗതി ചെയ്യില്ലെന്നാണു സിപിഐ നിലപാട്. റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സ്വന്തം കാര്യമാണ്. പരാതി വന്നാല്‍ ഇക്കാര്യം മുന്നണിയെ അറിയിക്കും. കുണ്ടറയിൽ  ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയും കൊല്ലത്ത് എം.മുകേഷിനെതിരെയും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. 

സിപിഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ച നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് സിപിഎമ്മിനെയും കേരള കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചത്. സിപിഎം– സിപിഐ ബന്ധത്തെക്കുറിച്ചു സംസ്ഥാന നേതൃത്വത്തിനുള്ള നല്ല അഭിപ്രായം റിപ്പോ‍ർട്ടിലുണ്ടെങ്കിലും മണ്ഡലങ്ങളുടെ സ്ഥിതി പരാമർശിക്കുന്ന ഭാഗത്തു സിപിഎമ്മിനെതിരെ കടുത്ത വിമർശനമാണുള്ളത്. പല ജില്ലാ കമ്മിറ്റികളും സിപിഎമ്മിനെതിരെയാണ് വിരൽചൂണ്ടുന്നത്.

English Summary: CPI against CPM and Kerala Congress M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com