ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തേണ്ട ഇളവുകൾ ശനിയാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നല്‍കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.

സമൂഹത്തിൽ യോജിപ്പുണ്ടാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. സമൂഹത്തിൽ വിയോജിപ്പുണ്ടാക്കുന്ന വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്  ശരിയല്ല. ആഭിചാര പ്രവൃത്തിയിലൂടെ മതത്തിലേക്കു വശീകരിക്കാൻ കഴിയും എന്നു പറയുന്നത് നാടുവാഴി കാലത്തെ സംസ്കാരമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം അന്നുണ്ടായിരുന്നു. അതൊന്നും ഇന്ന് ചെലവാകില്ല. ഇത് ശാസ്ത്രയുഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കുന്ന പ്രചരണത്തിനെതിരെ കർശന നടപടി സ്വീകരിക്കും.

ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ടെലികോം ടവർ സ്ഥാപിക്കാൻ സർക്കാർ ഭൂമി പാട്ടത്തിനു നൽകും. കെഎസ്ഇബി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള തൂണുകളിലൂടെ ഇന്റർനെറ്റിനായി കേബിൾ വലിക്കാൻ തുക ഈടാക്കില്ല. കേബിൾ വലിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ മറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കും. ഒക്ടോബർ 4 മുതൽ നിയമസഭാ സമ്മേളനം ചേരാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

English Summary: Everyone should take step to build social harmony: CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com