ജി.രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ; സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

SHARE

തിരുവനന്തപുരം∙ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. കൊല്ലം ജില്ലയിൽനിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രതികുമാര്‍. എകെജി സെന്ററിൽ വച്ച് മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ രതികുമാറിനെ സ്വീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സുദേവിനൊപ്പമാണ് രതികുമാർ എത്തിയത്.

കെപിസിസിയുടെ അവസ്ഥ ഉപ്പു ചാക്ക് വെള്ളത്തില്‍ വച്ചതുപോലെയെന്ന് കോടിയേരി പരിഹസിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരടക്കം മൂന്ന് പ്രധാന നേതാക്കള്‍ രാജിവയ്ക്കുന്നത് ഇതാദ്യമാണ്. കോണ്‍ഗ്രസ് വിട്ടവര്‍ സിപിഎമ്മിലേക്ക് വരുന്നത് പാര്‍ട്ടിയുടെ പൊതുസ്വീകാര്യതയ്ക്കു തെളിവെന്നും കോടിയേരി പറഞ്ഞു.

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, കെപിസിസി മുൻ സെക്രട്ടറി പി.എസ്.പ്രശാന്ത്, മുൻ കോൺഗ്രസ് എംഎൽഎ എ.വി.ഗോപിനാഥ് എന്നിവർ നേരത്തേ കോൺഗ്രസ് വിട്ടിരുന്നു. ഇതിൽ കെ.പി.അനിൽകുമാറും പി.എസ്.പ്രശാന്തും സിപിഎമ്മിൽ ചേർന്നു.

English Summary: G Rathikumar quits Congress, joins CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA