6 വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു; അവനെ എൻകൗണ്ടറിൽ തീർക്കുമെന്ന് മന്ത്രി

police-encounter
SHARE

ഹൈദരാബാദ്∙ തെലങ്കാനയിൽ ആറുവയസ്സുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്തു െകാന്ന കേസിൽ പൊലീസ് തേടുന്ന 30കാരനെ എൻകൗണ്ടറിൽ െകാല്ലുമെന്ന് മന്ത്രി. തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകളാണു വിവാദമായത്. കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണു പ്രതിയെ ഏറ്റുമുട്ടലിൽ െകാല്ലുമെന്നു മന്ത്രി പറഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്നും ഇദ്ദേഹം പറഞ്ഞു. 

പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ആരോപണമുണ്ട്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു സർക്കാർ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. പ്രതി പല്ലാകൊണ്ട സ്വദേശി രാജുവിന്റെ ചിത്രങ്ങളും തെലങ്കാന പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വൻരോഷമാണ് കുട്ടിയുടെ കൊലപാതകത്തിനു പിന്നാലെ ഉയരുന്നത്. 

കുട്ടിയുടെ അയൽവാസി കൂടിയായ പ്രതിയാണ് ബലാൽസംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണു മൃതദേഹം ലഭിച്ചത്. 

English Summary: Will finish off rape case accused in encounter, says Minister in a controvorcial statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA