ADVERTISEMENT

ന്യൂ‍ഡൽഹി ∙ അതിസമ്പന്നരായ 10 ശതമാനം ആളുകളുടെ കയ്യിലാണ് രാജ്യത്തെ 50 ശതമാനം ആസ്തികളുമെന്ന് നാഷനല്‍ സാംപിള്‍ സര്‍വേ. പണക്കാരും പാവപ്പെട്ടവരും തമ്മിലെ അന്തരം ഏറ്റവും അധികമുള്ളത് ഡല്‍ഹിയിലാണ്. അന്തരം കുറവ് ജമ്മു കശ്മീരിലെന്നും സർവേയിൽ പറയുന്നു. 2019 ജനുവരി മുതല്‍ ഡിംസബര്‍ വരെ നടത്തിയ സർവേയിലാണ് ഈ വിവരങ്ങളുള്ളത്.

അതിസമ്പന്നരായ 10 ശതമാനം ആളുകളുടെ കയ്യിലുള്ള 50 ശതമാനം ആസ്തിയിൽ വീട്, ഭൂമി, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, നിക്ഷേപം, വാഹനങ്ങള്‍ എന്നിവ ഉൾപ്പെടുന്നു. നഗരങ്ങളിലെ 55.7 ശതമാനം സമ്പത്തും 10 ശതമാനം പേരുടെ കൈകളിലാണ്. ഗ്രാമങ്ങളിലെ സമ്പത്തിന്‍റെ 50.8 ശതമാനവും 10 ശതമാനം പേരുടെ പക്കലാണ്.

ഗ്രാമീണ മേഖലയില്‍ ആകെ ആസ്തിമൂല്യം 274.6 ലക്ഷം കോടി. ഇതില്‍ 139.6 ലക്ഷം കോടിയുടെ ആസ്തി അതിസമ്പന്നരായ 10 ശതമാനം പേരുടെ പക്കലാണ്. ഗ്രാമങ്ങളില്‍ താഴെത്തട്ടിലുള്ളവരുടെ പക്കലുള്ളത് 10.2 ശതമാനം ആസ്തിയാണ്. നഗരങ്ങളില്‍ അത് 6.2 ശതമാനമായി കുറയുന്നു. പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ അന്തരം കൂടുതലുള്ളത് ഡല്‍ഹിയില്‍. ഇവിടെ 80.8 ശതമാനം ആസ്തിയും അതിസമ്പന്നരുടെ പക്കലാണ്.

ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ ജമ്മു കശ്മീരിലാണ് അന്തരം കുറവുള്ളത്. സർവേ പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പാവപ്പെട്ടവരെ കണ്‍കെട്ടിലൂടെ പറ്റിക്കാമെന്നും ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.

English Summary: Richest 10% in India own over 50% of assets: National Sample Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com