എയർ ഇന്ത്യ വിറ്റഴിക്കൽ അവസാനഘട്ടത്തിൽ; വാങ്ങാൻ ടാറ്റയും സ്പൈസ് ജെറ്റും

air-india
എയർ ഇന്ത്യ (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി∙ എയർ ഇന്ത്യ വിറ്റഴിക്കാനുള്ള പ്രക്രിയ അവസാന ഘട്ടത്തിലെന്ന് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് അറിയിച്ചു. എയർ ഇന്ത്യ വിറ്റഴിക്കാൻ ജനുവരിയിൽ തുടക്കമിട്ടെങ്കിലും കോവിഡ് കാരണം മുടങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ ലേലത്തിന്റെ തീയതി മാറ്റില്ലെന്ന് വകുപ്പ് വ്യക്തമാക്കി.

എയർ ഇന്ത്യ വാങ്ങാന്‍ ടാറ്റ സൺസും സ്പൈസ് ജെറ്റും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. എയർ ഇന്ത്യ വാങ്ങുന്നതിനായി 2020 ഡിസംബറിൽ താൽപ്പര്യം പ്രകടിപ്പിച്ച ഒന്നിലധികം സ്ഥാപനങ്ങളിൽ ടാറ്റ ഗ്രൂപ്പും ഉൾപ്പെടുന്നു. 

നിലവില്‍ എയർ ഇന്ത്യയ്ക്ക് 43,000 കോടി രൂപയുടെ കടമുണ്ട്. അതിൽ 22,000 കോടി എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡിലേക്കു മാറ്റും. നേരത്തെ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് 100 ശതമാനം ഓഹരികളും വിൽക്കുന്നതായി അറിയിച്ചു.

1932ൽ ‍ടാറ്റ സ്ഥാപകൻ ജെആർഡി ടാറ്റയാണ് എയർ ഇന്ത്യ സ്ഥാപിച്ചത്. ആദ്യം ടാറ്റ എയർലൈൻസ് എന്നായിരുന്നു പേര്. 1948ൽ എയർ ഇന്ത്യ എന്നാക്കി പേരുമാറ്റി. 1953ൽ എയർ ഇന്ത്യയെ സർക്കാർ ഏറ്റെടുത്തുവെങ്കിലും 1977 വരെ ടാറ്റ തന്നെയായിരുന്നു ചെയർമാൻ.

English Summary: Tata Sons, SpiceJet promoter bid for Air India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA